Uncategorized

‘ബെന്നി പൊതുപ്രവർത്തകൻ; ശുപാർശ ചെയ്തത് ഡിസിസി’ ബന്ധുനിയമനത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

Spread the love

 

തിരുവനന്തപുരം∙ ബന്ധു നിയമന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. സഹോദരീ ഭര്‍ത്താവ് എന്നതല്ല നിയമനത്തിന്റെ മാനദണ്ഡമെന്നും ബെന്നി തോമസ് നല്ലൊരു പൊതുപ്രവര്‍ത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ബെന്നി ഈ തിരഞ്ഞെടുപ്പില്‍ തന്റെ ചീഫ് ഏജന്റ് ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തന്നെയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്.കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച പഞ്ചായത്ത് അംഗമായ ബെന്നി രണ്ടു ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നിയമനത്തില്‍ നിയമപരമായ തടസമില്ല. വേറെ എവിടെ എങ്കിലും നിയമിച്ചിട്ട് ഇവിടെ ജോലി ചെയ്യുന്ന തരത്തിലുള്ള കാപട്യത്തിന് തയാറായിട്ടില്ല. സഹോദരീ ഭര്‍ത്തവാണെന്ന് എല്ലാവരെയും പരിചയപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിനെ നിയമിച്ചത് പ്രതിപക്ഷം വലിയ രാഷ്ട്രീയ വിവാദമാക്കിയിരുന്നു.