Uncategorized

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

Spread the love

 

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ട് പോകേണ്ടെന്ന് സിപിഐ. തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ. പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഭരണം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്.

 

 

പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്.

 

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ആരുടെയും ആത്മാഭിമാനം ആർക്കും മുന്നിലും പണയം വയ്ക്കേണ്ട എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നൽകി.എല്ലാം പരിഹരിക്കാം. ഇടതുപക്ഷ ഐക്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വി എസ് ന്റെ കാലം മുതൽ ഉപ നേതാവായിട്ട് സിപിഐഎം തന്നെയാണ് ഉണ്ടായിരുന്നത് കീഴ്‌വഴക്കവും അതാണെന്നും അദ്ദേഹം വ്യക്തമാക്കി.