Uncategorized

‘മരണത്തിന്റെ വ്യാപാരികളായ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കണം’ ; രമേശ്‌ചെന്നിത്തല

Spread the love

 

കേരളത്തിൽ മയക്കുമരുന്ന് കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് കേന്ദ്രങ്ങളും അതിന്റെ വ്യാപാരവും വളരെ സജീവമാണ്. മരണത്തിന്റെ വ്യാപാരികളാണവർ. കുട്ടികളെ കണ്ടെത്തി മയക്കുമരുന്നിന് അടിമകളാക്കിമാറ്റുന്ന വലിയ വലിയ കേന്ദ്രങ്ങൾ ഇന്ന് കേരളത്തിൽ ഉണ്ട്.

 

 

കേരളത്തിൽ നമുക്ക് അതിൻ്റെ വേരറുക്കണം.ലഹരിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഒരിക്കൽ ഇവരുടെ വലയിൽ വീണാൽ പിന്നെ അതിൽ നിന്ന് പുറത്തുവരാൻ സാധിക്കില്ല. ശക്തമായ നടപടികളുമായി കേരള പൊലീസ് മുന്നോട്ട് പോകും. തൂഫാൻ്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യയെ നിയോഗിക്കും. ഡി ജെ പാർട്ടികളെ ജാഗ്രതയോടെ കാണണം. എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കണം. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഉദ്ഘടന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

 

പദ്ധതി വിജയിക്കാൻ ജനങ്ങളുടെ സഹായം ആവശ്യമാണ്.ഇതിനായി പൊലീസിൻ്റെ ആപ്പുകൾ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നൽകുന്നവരുടെ വിവരങ്ങൾ പുറത്തു വരില്ല. കാരവാനിൽ കയറി പരിശോധന നടത്തില്ലെന്ന് ആരും കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.