Tuesday, May 26, 2026
Latest:
Uncategorized

മാസപ്പടി കേസ്: സിഎംആർഎല്ലിന് തിരിച്ചടി; ED അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി

Spread the love

 

മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം ഉണ്ടെങ്കിലും സാമാന്തര അന്വേഷണത്തിന് തടസമില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.കേസിലെ ഇ ഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ പ്രേരിതമായ പരാതിയാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തങ്ങളുടെ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുവെന്നും സിഎംആര്‍എല്‍ ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. എസ്എഫ്‌ഐഒ ഉള്‍പ്പെടെ വിശദമായി അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ല എന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.കോടതി ഉത്തരവിനെ തുടര്‍ന്ന് കേസിലെ അന്വേഷണം താത്ക്കാലികമായി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇ ഡിക്ക് അന്വേഷണം തുടരാമെന്ന കോടതിയുടെ ഇന്നത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സാലോജിക്ക് ഉള്‍പ്പെടെയുള്ളവയിലേക്ക് ഇഡിയുടെ അന്വേഷണം നീളുമെന്നാണ് വിവരം.