Tuesday, May 26, 2026
Latest:
Uncategorized

LDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, മതിമറന്ന് ആഘോഷം വലതുപക്ഷ കേന്ദ്രങ്ങളിൽ ഉണ്ടാകുന്നു; ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

Spread the love

 

സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ തോൽവിയോടെ ഇടത് മുന്നണിയാകെ തീർന്നുപോയി എന്ന് ചില വലത് പക്ഷ കേന്ദ്രങ്ങൾ ആഘോഷിക്കുന്നുണ്ട്. അങ്ങനെയങ്ങ് കരുതേണ്ടതില്ല.102 സീറ്റിന് മേൽ LDF ന് ഇനി ഭാവി ഉണ്ടാകില്ലന്ന് പറയുന്നവർ എ.കെ. ആൻ്റണി പറഞ്ഞത് ഓർത്താൽ മതി. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. ഞങ്ങളെ ജനം എന്തുകൊണ്ട് ഇത്തവണ മാറ്റി നിർത്തി എന്ന് പരിശോധിച്ച് വരികയാണ്. കുറ്റവും കുറവും ദൗർബല്യങ്ങളും കണ്ടെത്തി തിരുത്തും. ജനങ്ങളോടൊപ്പം നിൽക്കുന്നത് കൊണ്ടാണ് ആ സമീപനം.

 

എന്നും ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ പുരോഗമന നടപടികളെ പിന്തുണക്കും.എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

 

വിലക്കയറ്റം നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം വിലക്കയറ്റമാണ്. വീടുകളിലെ അടുക്കള പോലും പ്രതിസന്ധിയിലായി. പ്രതികാര ബുദ്ധിയോടെ സംഘടനകൾക്ക് എതിരെ നീക്കങ്ങൾ നടക്കുന്നു. അനേകം ആളുകൾ സസ്പെൻഷൻ നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.