Uncategorized

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

Spread the love

 

കേരളത്തിലെ യു ഡി എഫ് തരംഗത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളം ജയിച്ചുവെന്നും ഇനി യു ഡി എഫ് നയിക്കുമെന്നും വി ഡി സതീശൻ. തൂക്കി ടീം യു ഡി എഫ് എന്ന കാർഡ് പങ്കുവച്ചാണ് പോസ്റ്റ്

 

 

വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്

 

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ;

ടീം യു.ഡി.എഫ്.

കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും

 

അതേസമയം കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഐഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളിൽ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.

 

വാസ്തവത്തിൽ ധർമ്മടത്തെ എംഎൽഎ അബ്ദുൽ റഷീദ് ആണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിഐപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.