Uncategorized

ജമീല വധക്കേസ്; പ്രതി 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

Spread the love

 

കോഴിക്കോട് എടച്ചേരി ജമീല വധക്കേസിൽ 26 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. ജമീലയെ ഇയാൾ തലയ്ക്കടിച്ചും, കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനത്ത് മൽസ്യ വിൽപ്പനക്കാരനായി കഴിയുകയായിരുന്നു ഇയാൾ.