Monday, April 27, 2026
Latest:
Uncategorized

പ്രണയം നടിച്ച് 65 ലക്ഷം തട്ടി; പണം തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

Spread the love

 

റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. വിദേശ വ്യവസായിയായ യുവതിയാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തു വെന്ന് പരാതിയില്‍ പറയുന്നു. (threatened to release nude videos, complaint against shiyas kareem)

 

 

നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരെയാണ് പോലീസില്‍ പരാതി എത്തിയിരിക്കുന്നത്. പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ചു. ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി . താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ യുവതി പണം തിരിച്ചു ചോദിച്ചു. നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണി.പണമിടപാട് നടന്ന ബാങ്ക് വിവരങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും നടത്തിയ ചാറ്റുകളും യുവതി പോലീസിനെ കൈമാറിയിട്ടുണ്ട്. കൊച്ചി സ്വദേശിനി എന്നാണ് വിവരം. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. തുടര്‍ന്നായിരിക്കും കേസെടുക്കുന്നതിലുള്ള നടപടികള്‍.