Uncategorized

‘മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഇനി ട്രാന്‍സിറ്റ് വിസ വേണ്ട’; ഇന്ത്യക്കാര്‍ക്ക് ആനുകൂല്യവുമായി ഫ്രാന്‍സ്

Spread the love

 

ഫ്രാൻസിൽ ഇനി ഇന്ത്യക്കാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ വേണ്ട. ഡൽഹിയിലെ ഫ്രഞ്ച് എംബസി വാർത്താക്കുറിപ്പ് ഇറക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആയി നടത്തിയ ചർച്ചകളിൽ ആണ് തീരുമാനം ഉണ്ടായത്. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് ട്രാൻസ്പോർട്ട് വിസയുടെ ആവശ്യമില്ല.

ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ എത്തിയപ്പോൾ ഇന്ത്യക്കാർക്കുള്ള നടപടികൾ സുഗമമാക്കുമെന്ന് അറിയിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിൽ എത്തിയപ്പോൾ ഇക്കാര്യങ്ങളിൽ അടക്കം ചർച്ചകൾ നടന്നിരുന്നു. ഏപ്രില്‍ 10 മുതല്‍ ഈ നിയമം നിലവില്‍ വന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഫ്രാന്‍സ് വഴി മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഫ്രഞ്ച് എംബസി വ്യക്തമാക്കി.

 

ഫ്രഞ്ച് വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ഇന്ത്യന്‍ യാത്രക്കാരുടെ യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. വിദേശ പൗരന്മാര്‍ ഫ്രാന്‍സിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച മുന്‍കാല വിസ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഫ്രാന്‍സിന്റെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തു.