‘വനിതാ സംവരണ ഭേദഗതി ബിൽ പരാജയം, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും’; ഷാഫി പറമ്പിൽ
വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കേന്ദ്ര സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ലെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.
ബി ജെ പി. എന്നാൽ ഇന്ത്യയല്ല. കേവലഭൂരിപക്ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻറെ നിലനിൽപ്പായ കോൺസ്റ്റിറ്റ്യൂഷണൽ ഡിഎൻഎ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്
ലോകസഭയിൽ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നു. സർക്കാരിന് അനുകൂലമായും പ്രതിപക്ഷത്തിന് അനുകൂലമായുമെല്ലാം വാദവും പ്രതിവാദവും എല്ലാം നടന്നു. പക്ഷേ ഈയൊരു ഒറ്റ ചോദ്യവും അതിൻറെ ഉത്തരവും നമ്മളോട് പറയും യഥാർത്ഥത്തിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പരാജയപ്പെടുത്തിയത് വനിതാ സംവരണത്തെയാണോ അതല്ല വനിതാ സംവരണത്തിന്റെ മുഖംമൂടി അണിഞ്ഞ് നടപ്പിലാക്കാൻ ശ്രമിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനും മാറ്റിവരക്കാനും ഉള്ള ശ്രമത്തെ ആണോ എന്ന് .
വനിതാ സംവരണത്തെ ഡീലിമിറ്റേഷൻ ബില്ലുമായി കൂട്ടിക്കെട്ടാതെ അത് ഡീലിങ്ക് ചെയ്യാൻ പറ്റുമോ എന്ന ശ്രീ കെ സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി പറഞ്ഞു മറുപടി ഡിലിമിറ്റേഷൻ സെൻസസിന് ശേഷം എന്ന കെണിയിൽ ഞാൻ വീഴില്ല എന്നാണ് .
സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ല.
കേവലഭൂരിപക്ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻറെ നിലനിൽപ്പായ കോൺസ്റ്റിറ്റ്യൂഷണൽ ഡിഎൻഎ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ
ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും.
