Friday, April 17, 2026
Latest:
Uncategorized

വീട്ടിലെ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പേരൂര്‍ക്കട സ്വദേശികള്‍

Spread the love

 

സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ജന്മനാ ഗുരുതര രോഗങ്ങള്‍ ബാധിച്ച മൂന്ന് കുഞ്ഞുങ്ങള്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സതീഷ് കുമാറും കുടുംബവുമാണ് വര്‍ഷങ്ങളായി ഈ ദുരിത കയത്തില്‍ കഴിയുന്നത്. മൂന്ന് കുട്ടികളുടേയും ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക ഇവര്‍ക്ക് താങ്ങാനാവുന്നതല്ല. ( 3 kids suffering from cerebral palsy family seek financial help)

 

 

സതീഷ് കുമാറിന്റെ മൂന്ന് പെണ്‍കുഞ്ഞുങ്ങളും ജന്മനാ രോഗബാധിതരാണ്. കൂലിപ്പണി വരുമാനമാര്‍ഗമായ ഇവര്‍ക്ക് സ്വന്തമായ ഭൂമിയോ വീടോ ഇല്ല. 15 വയസ്സുള്ള മൂത്തമകള്‍ ബ്ലെസി 80 ശതമാനം സെറിബ്രല്‍ പള്‍സി രോഗബാധിതയാണ്. പതിനഞ്ച് വര്‍ഷമായി കിടപ്പിലാണ്. രണ്ടാമത്തെ മകള്‍ ആറര വയസ്സുള്ള എയ്ഞ്ചലിനെ 75 ശതമാനം സെറിബ്രല്‍ പള്‍സിക്കൊപ്പം ബ്രെയിന്‍ ട്യൂമറും തളര്‍ത്തിയിരിക്കുകയാണ്. 90 ശതമാനം സെറിബ്രല്‍ പള്‍സിക്കൊപ്പം നാലര വയസ്സുള്ള മൂന്നാമത്തെ മകള്‍ സാറക്ക് മസ്‌കുലര്‍ ഡിസ്‌ട്രോഫി കൂടി പിടിപെട്ടു.മക്കളുടെ രോഗാവസ്ഥയും, തന്റെ ശാരീരിക അവശതകള്‍ കാരണവും ജോലിക്ക് പോലും പോകാനാകാതെ കഷ്ടപ്പെടുകയാണ് കൂലിപ്പണിക്കാരനായ സതീഷ്. മൂന്നു മക്കള്‍ക്കും ജീവിതകാലം മുഴുവന്‍ ചികിത്സ വേണം .എന്നാല്‍ ഇതുവരെയുള്ള ചികിത്സയ്ക്കായി കടമെടുത്തതിനാല്‍ വന്‍ തുക കടബാദ്ധ്യതയുണ്ട് സതീഷിനും ഭാര്യ ബിന്‍സിക്കും. മരുന്നിനും ചികിത്സയ്ക്കുമായി കോടിക്കണക്കിന് രൂപ ആവശ്യമുള്ള ഈ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.

 

NAME: ANGEL SB

BANK: State Bank of India

AC No: 41006239866

IFSC : SBIN0070434

Branch: Peroorkada, Indiranagar

Contact number: 7356300491