‘വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല’; പ്രധാനമന്ത്രി
വനിത സംവരണ ഭേദഗതി ബില്ലിൽ മറുപടിയുനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പിലാക്കാനുള്ള നിരവധി അവസരങ്ങൾ നേരത്തെ രാജ്യത്തിന് നഷ്ടമായി. സുപ്രധാന മാറ്റത്തിന് സമയമായി. ചരിത്രം സൃഷ്ടിക്കാനുള്ള സുവർണ്ണ നിമിഷമാണിത്. രാജ്യത്തിന് പുതിയ ദിശ നൽകും. ഒരുമിച്ച് ഒറ്റക്കെട്ടായി രാജ്യത്തിന് പുതിയ വഴിതെളിക്കാമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
രാജ്യത്തിന്‍റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബിൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ എന്നാൽ വികസിത ഭാരതമാണ്.
വനിത ബില്ലിനെ എതിർത്തവരെ രാജ്യത്തെ സ്ത്രീകൾ മാപ്പു നൽകിയിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എം പിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. പൊതുവേദിയിൽ പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നു. പക്ഷേ രഹസ്യമായി വനിതാ സംവരണത്തെ അവർ അനുകൂലിക്കുന്നു. ജനാധിപത്യം ശക്തിപ്പെടുത്താൻ വേണ്ടിയാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
30 വർഷത്തിനിടെ ലക്ഷക്കണക്കിന് സ്ത്രീകൾ നേതാക്കളായി. ഇന്ന് ബില്ലിനെ എതിർക്കുന്നവർക്ക് വലിയ വില നൽകേണ്ടിവരും. രാഷ്ട്രീയമായ അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ ശബ്ദമുയർത്തുന്നു. വനിതകളെ പാർലമെന്റിൽ കടക്കാൻ അനുവദിക്കു. സ്ത്രീകളുടെ നേതൃത്വ അഭിലാഷങ്ങൾ പൂർത്തീകരിക്കപ്പെടണം. എല്ലാ മേഖലകളിലും സ്ത്രീകൾ മികവു കാട്ടുന്നു.ഒരുമിച്ച് ഒറ്റക്കെട്ടായി സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കണം.വനിതാ സംവരണ ബില്ല് ഈ കാലത്തിന്റെ ആവശ്യകത.
പ്രതിപക്ഷം എതിർത്താൽ ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകും. എല്ലാ പാർട്ടികളുടെയും ഉദ്ദേശം രാജ്യത്തെ വനിതകൾ കാണുന്നു. മണ്ഡല പുനർനിർണയം ഒരു സംസ്ഥാനത്തിനും നീതി നിഷേധിക്കില്ല. രാജ്യത്തിന് ഉറപ്പു നൽകുന്നു ഒരു സംസ്ഥാനത്തിനും വിവേചനം നേരിടേണ്ടി വരില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഒഴിവുകഴിവുകൾ പറയുന്നത് അവസാനിപ്പിക്കു. ബില്ലിന്റെ ക്രെഡിറ്റ് തനിക്കും കേന്ദ്രത്തിനും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രെഡിറ്റ് നിങ്ങൾക്ക് തരാം. ബില്ലിനെ എതിർത്താൽ രാഷ്ട്രീയ നേട്ടം തനിക്ക്. അനുകൂലിച്ചാൽ ആർക്കും രാഷ്ട്രീയ നേട്ടം ലഭിക്കില്ല. ഞങ്ങൾക്ക് അംഗീകാരം ആവശ്യമില്ല.ലോക്സഭയിൽ മുൻപുള്ള രീതിയിൽ അനുപാതം തുടരും. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ബില്ലിനെ നോക്കി കാണരുത്. വനിതകളെ ഇനിയും കാത്തുനിര്‍ത്താന്‍ ആവില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ കഴിവുള്ള വനിതകൾ തയ്യാറെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
