Friday, April 10, 2026
Latest:
Uncategorized

ഫാത്തിമ തഹിലിയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി സ്ക്വാഡുകൾ ഇറങ്ങി, കോഴിക്കോട് ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം പി എ മുഹമ്മദ് റിയാസിന് ലഭിക്കും; എം മെഹബൂബ്

Spread the love

 

കോഴിക്കോട് ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം പി എ മുഹമ്മദ് റിയാസിന് ലഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്. നാദാപുരം, കുറ്റ്യാടി , കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് വരെ ടൈറ്റ് മത്സരം അനുഭവപെട്ടിരുന്നു. എന്നാൽ പിന്നീട് സാഹചര്യം മാറി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിന്നു എം മെഹബൂബ്.

 

 

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ ജമാഅത്ത് ഇസ്ലാമിയുടെ നോമിനി അവർക്കുവേണ്ടി വെൽഫെയർ പാർട്ടി പ്രത്യേക കൺവെൻഷൻ നടത്തി. മറ്റെവിടെയും കാണിക്കാത്ത താല്പര്യം ജമാഅത്തെ ഇസ്ലാമി പേരാമ്പ്രയിൽ കാണിച്ചു. ഫാത്തിമ തഹിലിയയ്ക്ക് വേണ്ടി ജമാ അത്തെ ഇസ്ലാമി സ്ക്വാഡുകൾ ഇറങ്ങി. മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

എൽ ഡി എഫിനെ പിന്തുണയ്‌ക്കുന്ന മുസ്‌ലിം വോട്ടർമാരെ വരെ സ്വാധീനിക്കാൻ ശ്രമിച്ചു. എസ് ഡി പി ഐ വോട്ടുകൾ എൽ ഡി എഫിന് ലഭിച്ചോയെന്ന് പരിശോധിച്ചിട്ടില്ല. ജില്ലയിൽ 13സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് എം മെഹബൂബ് കൂട്ടിച്ചേർത്തു.