11 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രം; ഗോള്‍ വരള്‍ച്ചയില്‍ ഏര്‍ലിങ് ഹാളണ്ട്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടക്കം തുടര്‍ച്ചയായി പ്രതിസന്ധികളിലേക്ക് പോകുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ പ്രീമിയര്‍ ലീഗിലെ 24-ാം റൗണ്ട് മാച്ചില്‍ ടോട്ടനവുമായി ഏറെ നേരം രണ്ട് ഗോളുകളുടെ ലീഡില്‍ നിന്ന ശേഷമാണ് 2-2 എന്ന സ്‌കോറില്‍ സമനിലയിലേക്ക് എത്തിയത്. ഗോളടിമികവുള്ള സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ട് ഈ മത്സരത്തില്‍ മുഴുവന്‍ സമയം കളിച്ചിട്ടും ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ഷോട്ടുകള്‍ ടോട്ടനം പോസ്റ്റിലേക്ക് തൊടുത്തുവെന്നല്ലാതെ പറയത്തക്ക സംഭാവനയൊന്നും ഹാളണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗോള്‍വരള്‍ച്ച സിറ്റി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് അവസാന 11 മത്സരങ്ങളില്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് ഏര്‍ലിങ് ഹാളണ്ട് നേടിയത്.
