Uncategorized

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ കേരളത്തില്‍; ബേപ്പൂരും ഹരിപ്പാടും റോഡ് ഷോ

Spread the love

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ സംസ്ഥാനത്തെത്തും. ഇന്ന് പ്രധാനമന്ത്രി കേരളത്തില്‍ നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും എത്തുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ പരിപാടികളാണ് അമിത് ഷായ്ക്കുള്ളത്. ഇന്ന് രാത്രി അദ്ദേഹം കോഴിക്കോടെത്തും.

 

 

നാളെ രാവിലെ 10 മണിക്ക് ബേപ്പൂരില്‍ റോഡ് ഷോ നടത്തും. വൈകിട്ട് 3 മണിക്ക് കുന്നത്തുനാട്് പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. വൈകിട്ട് 6.15 ന് കട്ടാകടയില്‍ പി കെ കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവര്‍ത്തക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.

 

മറ്റന്നാള്‍ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ്‌ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ഗാന്ധി സ്‌ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.