Tuesday, March 31, 2026
Latest:
Uncategorized

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

Spread the love

 

ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് റാപ്പർ വേടിൻറെ പാട്ടുപാടാൻ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം. അതിരൂക്ഷ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ് 24 നോട്. സംസ്ഥാന അവാർഡ് നേടിയ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന പാട്ട് വിലക്കിയത് രാഷ്ട്രീയം ഒന്നുകൊണ്ടുമാത്രം. കല്ലെറിഞ്ഞോളൂ എറിഞ്ഞ കല്ലുകൾ എല്ലാം കൂട്ടിയിട്ട് വില്ലു വണ്ടിയിൽ തലപ്പാവും വെച്ച് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

 

“നമ്മൾ ആരെയും ദ്രോഹിക്കാനല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയം പണ്ടുമുതലേ പറഞ്ഞു വരുന്നതാണ്. പ്രത്യേകിച്ച് സ്റ്റേറ്റ് അവാർഡ് കിട്ടിയ ഒരു പാട്ട് വിലക്കേണ്ട ആവശ്യമില്ല. ആരോ അടിച്ചേൽപ്പിച്ച സംസ്കാരത്തിനും അനുഷ്ഠാനങ്ങൾക്കും ഇപ്പോഴും അടിമപ്പെട്ടു കഴിയുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം,” ഹരിദാസ് പറഞ്ഞു. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം പോലും ഒരുപാട് നേതാക്കളുടെ പോരാട്ടത്തിലൂടെ നേടിയതാണെന്നും അത് മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ റാപ്പർ വേടന്റെ പാട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചിൻ തരംഗ് അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ പാട്ടുപാടാൻ തുടങ്ങിയ ഗായികയെ സംഘാടകർ വേദിയിൽ കയറി തടയുകയായിരുന്നു.

 

ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമാ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം ‘കുതന്ത്രം’ എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും ഇത്തരം പാട്ടുകൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം.