Uncategorized

‘FCRA ബില്ലിൽ ക്രൈസ്തവർക്ക് ആശങ്ക ഉണ്ട്’; ബിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

Spread the love

 

FCRA ബില്ലിൽ ക്രൈസ്തവർക്ക് ആശങ്ക ഉണ്ടെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബിൽ ക്രൈസ്തവർക്ക് മാത്രമല്ല സന്നദ്ധ സംഘടനകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. സ്ഥാപന ജംഗമ വസ്‌തുക്കൾ പിടിച്ചെടുക്കാനുള്ള അവകാശം നൽകുന്ന ബിൽ ആണിത്. FCRA ബിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.ബില്ലില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. വളരെയേറെ ആശങ്ക ക്രൈസ്തവര്‍ക്കാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ പലതും പുറത്തുനിന്ന് കിട്ടിയ ഫണ്ട് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് മതത്തിലുള്ളവര്‍ക്കുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മതേതര രാഷ്ട്രത്തിനും പൗരന്മാരുടെ അവകാശങ്ങള്‍ക്കും എതിരാണെന്ന് അദേഹം പറഞ്ഞു. ക്രൈസ്തവരുടെ വിശേഷദിവസങ്ങൾ പരീക്ഷ ദിവസങ്ങളാക്കി മാറ്റിയത് വേദനിപ്പിക്കുന്നതെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.