തിരു. മെഡിക്കൽ കോളജിലെ തീപിടിത്തം; അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നില്ല, രമേശ് ചെന്നിത്തല
തിരുവനന്തപുരം മെഡിക്കൽ കോളജ് അപകടം മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ വകുപ്പ് മുൻപ് വെന്‍റലിറ്ററിൽ ആയിരുന്നു ഇപ്പോൾ ആരോഗ്യവകുപ്പ് മോർച്ചറിയിൽ ആയി. അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നില്ല.
നിരാലംബരായ അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇവിടെ ഒരു സർക്കാർ ഉണ്ടല്ലോ എന്തുകൊണ്ടാണ് പ്രകാരം അന്വേഷണം നടത്താൻ മടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടുകൂടി നടപടികൾ സ്വീകരിക്കണം എന്നാൽ സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ല ഇതിൽ
വളരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി മുമ്പ് മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നാണ് പറഞ്ഞത്. ഇപ്പോൾ മുഖ്യമന്ത്രി പത്രക്കാരെ ചേർത്തുപിടിക്കുന്നു. മുഖ്യമന്ത്രിക്കൊപ്പം പാർട്ടിയിൽ ചേർന്ന് നിന്നവർ അദ്ദേഹത്തെ വിട്ടു പോയ്‌ക്കൊണ്ടിരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വൻ തകർച്ചയിലാണുള്ളത്.
സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കൾ പ്രതിഷേധിച്ചുകൊണ്ട് പാർട്ടി വിടുന്നു.
സിപിഐഎമ്മിൽ ഉള്ളതുപോലെ അരാജകത്വവും ഏകാധിപത്യവും മറ്റൊരു പാർട്ടിയിൽ കാണാൻ കഴിയുന്നില്ല.ഈ തിരഞ്ഞെടുപ്പോടെ കൂടി സിപിഐഎമ്മിന് ബംഗാളിലെ പാത പിന്തുടരേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം ഉണ്ടായത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
