Sunday, March 1, 2026
Latest:
Uncategorized

മുഖ്യമന്ത്രിയുടെ നിര്‍ദേശം; സംഘര്‍ഷബാധിത മേഖലയിലുള്ള മലയാളികള്‍ക്കായി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Spread the love

 

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഇറാന്‍, ഇസ്രായേല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. (Control room at Kerala House)011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടവുന്നതാണ്.

റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ. ജെയ്‌സ്വര്‍, നോര്‍ക്ക ഡെവല്പ്പമെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍ എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉടനടി അറിയിക്കുന്നതാണ്.

 

ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസികള്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോള്‍ ഫ്രീ നമ്പര്‍,

വാട്‌സ് ആപ്പ് : +971543090571

എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946

എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തര്‍ : +974-55647502

എംബസി ഓഫ് ഇന്ത്യ, ബഹറിന്‍: 0097339418071

ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.