Uncategorized

ഷാഫിയുടെ നീരസം സംസാരിക്കാന്‍ ക്ഷണിക്കാന്‍ വൈകിയതിനാല്‍?; ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കാന്‍ ഷാഫി ആഗ്രഹിച്ചിരുന്നതായി സൂചന

Spread the love

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട ഷാഫി പറമ്പില്‍ എംപിയുടെ നീരസം ഷാഫിയെ സംസാരിക്കാന്‍ ക്ഷണിക്കാന്‍ വൈകിയതിനാലെന്ന് സൂചന. ഷാഫിക്ക് മുമ്പ് എം കെ രാഘവന്‍ എംപിയെ സംസാരിക്കാന്‍ വിളിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടെ ഷാഫിക്ക് നീരസമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ജാഥാ ക്യാപ്റ്റന്‍ സംസാരിക്കുന്നതിന് മുമ്പ് തന്നെ സംസാരിക്കാന്‍ ക്ഷണിക്കുമെന്ന് ഷാഫി പ്രതീക്ഷിച്ചിരുന്നതായും വിവരമുണ്ട്. ഡിസിസി സെക്രട്ടറിയായ പ്രമോദ് കാക്കട്ടിലിനോടാണ് ഷാഫി പരസ്യമായി നീരസം പ്രകടിപ്പിച്ചത്. (Is Shafi’s resentment due to being late in inviting him to speak?)മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കോഴിക്കോട് ഡിസിസിയുടെ പ്രമുഖ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഷാഫിയുടെ മൗനം മല്‍പ്പിടുത്തത്തിന് വരെ കാരണമായത്. ഷാഫിയെ സംസാരിക്കാനായി വിളിച്ച ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കട്ടേ എന്ന നിലപാടാണ് ഷാഫി സ്വീകരിച്ചത്. എന്നാല്‍ സംസാരിക്കാതെ ഷാഫി പോകാനിറങ്ങിയപ്പോള്‍ ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ ഷാഫിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. താന്‍ സംസാരിക്കാനില്ലെന്ന് ഷാഫി അവരോട് രൂക്ഷമായി പ്രതികരിച്ചതോടെ വിവാദം കനത്തു. നേതാക്കളുടെ നിര്‍ബന്ധം കൂടിയതോടെ കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന ഒറ്റവരിയില്‍ പ്രതികരണം ഒതുക്കി ഷാഫി മടങ്ങുകയായിരുന്നു.കോണ്‍ഗ്രസില്‍ വലിയ ആരാധകരും സ്വാധീനവുമുള്ള യുവ നേതാവും എംപിയുമാണ് ഷാഫി പറമ്പില്‍. ഷാഫി വേദിയിലേക്ക് വന്നപ്പോള്‍ കാണികള്‍ വലിയ കരഘോഷമുയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാലാണ് ഷാഫി സംസാരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വാശി പിടിച്ചത്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.