വേള്‍ഡ് വൈഡ് പോസിറ്റീവ് റെസ്‌പോണ്‍സ്; തീയേറ്ററുകളില്‍ എക്‌സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു
പ്രേക്ഷക പ്രതികരണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂര്‍ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളില്‍ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വര്‍ധിച്ചതോടെ നിരവധി കേന്ദ്രങ്ങളില്‍ എക്‌സ്ട്രാ ഷോകള്‍ ഉള്‍പ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. (Positive response for Prakambanam movie).റിലീസ് ദിനം മുതല്‍ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ‘പ്രകമ്പനം’ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണ് എക്‌സ്ട്രാ ഷോകള്‍ക്ക് വഴിയൊരുക്കിയത്. ചില ഇടങ്ങളില്‍ മോര്‍ണിംഗ് ഷോകളും സെക്കന്‍ഡ് ഷോ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അഭിനയ മികവും സാങ്കേതിക മികവും ചേര്‍ന്ന ചിത്രത്തിന്റെ അവതരണ ശൈലിയാണ് പ്രേക്ഷകരെ കൈയ്യടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മികച്ച പ്രതികരണങ്ങളാണ് ഒഴുകിയെത്തുന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ തിയേറ്ററുകളില്‍ എക്‌സ്ട്രാ ഷോകള്‍ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് തീയേറ്റര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മൊത്തത്തില്‍, വേള്‍ഡ് വൈഡ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ‘പ്രകമ്പനം’ ബോക്സ് ഓഫിസില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്.
