Friday, March 13, 2026
Latest:
KeralaTop News

ടേബിളിലെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; കുണ്ടറയിൽ രക്തം വാർന്ന് LKG വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Spread the love

രക്തം വാർന്ന് LKG വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ LKG വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു.

ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാർന്ന് പോയ ശേഷമാണ് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ ആണ്. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ.