ആശമാരുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ചര്‍ച്ച തുടങ്ങി
ആശമാരുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന ചര്‍ച്ച തുടങ്ങി. നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ചര്‍ച്ച. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ ഉണ്ടെന്ന് സമരക്കാര്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും ആശമാര്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയമെന്നും സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്സ് നേരത്തെ പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ അതിശക്തമായ സമരം തുടരുമെന്ന് ആശാവര്‍ക്കേഴ്സ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചത്.
സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് നേരത്തെ ചര്‍ച്ച നടന്നത്. എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്‍എച്ച്എം ഡയറക്ടര്‍ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിളിച്ചത്.
മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചു.