കടുവയുടെ തലയിൽ രണ്ട് വെടിയേറ്റു; കുരുക്കിൽ പെട്ട് കാലിന് ഗുരുതരമായി പരുക്കേറ്റു; കുരുക്ക് വെച്ചവർക്കെതിരെ അന്വേഷണം
ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്ന് പിടികൂടിയ കടുവ ചത്ത സംഭവത്തിൽ വിശദീകരണവുമായി കോട്ടയം ഡിഎഫ്ഒ എൻ രാജേഷ്. കടുവയുടെ തലയിൽ രണ്ടു വെടിയേറ്റിരുന്നതായി ഡിഎഫ്ഒ പറഞ്ഞു. കടുവയുടെ നെഞ്ചിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. ഇത് ഇര പിടിക്കുന്നതിനിടെ മൃഗത്തിന്റെ കുത്തേറ്റതാകാമെന്ന് ഡിഎഫ്ഒ പറഞ്ഞു.
കടുവയുടെ ശ്വാസ കോശത്തിലും മുറിവുണ്ട്. കുരുക്കിൽ പെട്ട് കാലിനുണ്ടായ മുറിവും ഗുരുതരം. കുരുക്ക് വെച്ചവരെ കണ്ടെത്താൻ കേസ് എടുത്തതായി ഡിഎഫ്ഒ എൻ രാജേഷ് അറിയിച്ചു. 14 വയസ്സ് പ്രായം ഉള്ള പെൺ കടുവ ആണ് ചത്തത്. ഇന്നലെയായിരുന്നു കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനിടെ വനം വകുപ്പ് സംഘം വെടിതിർത്തത്. ഇതിന് പിന്നാലെയാണ് കടുവ ചത്തത്. സ്വയരക്ഷയ്ക്കായി വനംവകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു.
മയക്ക്‌വെടി വെച്ച കടുവയ്ക്കടുത്തേക്ക് എത്തിയ വനംവകുപ്പ് സംഘത്തിന് നേരെ കടുവ ചാടിയടുക്കുകയായിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനം വകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യത്തെ തവണ മയക്കുവെടി വച്ചതിന് ശേഷം കടുവ മയങ്ങാനായി കാത്തിരുന്നു. ശേഷം രണ്ടാമതും മയക്കുവെടി വച്ചു. ഈ സമയത്താണ് കടുവ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.