KeralaTop News

ഏഴാറ്റുമുഖം ഗണപതിയെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ചു; 2 ദിവസം നിരീക്ഷിക്കും.

Spread the love

അതിരപ്പള്ളിയിൽ കാലിന് പരുക്കേറ്റ ഏഴാറ്റുമുഖം ഗണപതിയ്ക്ക് രണ്ടുദിവസം കൂടി നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ ആന വെറ്റിലപ്പാറ 14 ലാണ് ഉള്ളത്. വനംവകുപ്പിന്റെ മൂന്നു വെറ്റിനറി ഡോക്ടർമാരുടെ സംഘമാണ് പരുക്കേറ്റ ആനയെ പരിശോധിച്ചത്

കാല് ഉളുക്കിയതോ, മുറിവേറ്റതോ ആകാമെന്ന് പ്രാഥമിക വിലയിരുത്തൽ. രണ്ടുദിവസത്തോളമായി ആന മുടന്തിയാണ് നടക്കുന്നതിന് നാട്ടുകാർ പറഞ്ഞിരുന്നു. വലതുകാലിനാണ് പാറുള്ളെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ദിവസങ്ങൾക്കു മുൻപ്‌, അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ചികിത്സിക്കുന്നതിനു മയക്കുവെടി വച്ചപ്പോൾ തൊട്ടടുത്ത് ഏഴാറ്റുമുഖം ഗണപതി ഉണ്ടായിരുന്നു. വെടിയേറ്റ ആന തളർന്നുവീഴുന്നത് കണ്ട ഗണപതി താങ്ങിനിർത്താൻ ശ്രമിക്കുന്ന രംഗം ഏവരുടെയും കരളലിയിപ്പിച്ചിരുന്നു.