KeralaTop News

കരിക്കോട്ടക്കരിയിലെ കുട്ടിയാനയെ മയക്കുവെടി വെച്ചു

Spread the love

കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു. ഡോ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആന പാഞ്ഞടുത്തു. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദ​ഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.

രാവിലെ വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന അൽപനേരം അക്രമാസക്തനായിരുന്നു. റോഡിൽനിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീവ്ര ശ്രമം നടത്തിയിരുന്നു. തുടർന്നാണ് മയക്കുവെടി വെച്ചത്.