Kerala

വ്യക്തിപരമായി അധിക്ഷേപിച്ചു, ഫാത്തിമ തഹ്ലിയ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം നിയമ നടപടി: ഷുക്കൂര്‍ വക്കീല്‍

Spread the love

എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനവുമായി സിനിമാ താരവും അഭിഭാഷരനുമായ അഡ്വ. സി. ഷുക്കൂർ. മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

ഇത് വസ്തുതാ വിരുദ്ധമാണെന്ന് ഷുക്കൂർ പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സി ഷുക്കൂർ വ്യക്തമാക്കി.

ഞാൻ ലീഗിനെ കുറിച്ചു നിങ്ങൾ പോസ്റ്റിൽ പറയുന്നതു പോലെ എവിടെ എപ്പോള്‍ പറഞ്ഞെന്ന് വ്യക്തമാക്കണം. ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ ? പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും- സി. ഷുക്കൂർ ഫേസ്ബുക്കിൽ വ്യക്തമാക്കി.