പഴൂരിലെ ബസ്സ് വെയിറ്റിംഷെഡ് വൃത്തിയാക്കി
ചീരാൽ: ഗാന്ധി ദർശൻ സമിതി ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മേനി പഞ്ചായത്തിലെ പഴൂർ ബസ്സ് വെയിറ്റിംഷെഡ് വൃത്തിയാക്കി
ഐ സി ബാലകൃഷ്ണൻ MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2013 ൽ പണിതീർത്ത നെന്മേനി പഞ്ചായത്തിലെ പഴൂർ ബസ്സ് വെയിറ്റിംഗ് ഷെഡ് ചെളിയും മണ്ണും പിടിച്ച് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധം വൃത്തികേടായി കിടന്നത് ഗാന്ധി ദർശൻ സമിതി ചീരാൽ മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് കഴുകിയും പരിസരം ചെത്തി കോരിയും വൃത്തിയാക്കി
ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി കെ. മുനീബ് ഉൽഘാടനം ചെയ്തു
ചീരാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റ് പി.പി. ആൻ്റണി.ഗാന്ധിദർശൻ സമിതി മണ്ഡലം ചെയർമാൻ വിഷ്ണു നമ്പ്യാർകുന്ന് കൺവീനർ ബിനോയ് കൊഴുവണ എന്നിവർ നേതൃത്വം നൽകി
വിജീഷ് പി. സുബിൻ ‘അനിൽ ‘വിശ്വൻ’ കണ്ണൻ’ അഫ്സൽ ശ്യാമിൽ ‘ ഹാരിസ് ‘ അലി സി എം അഭിഷേക് ‘ബാബു’ വിജയ്. ബഷീർ’ വിപിൻ. സുബിൻ ‘ അനീഷ് . ബാൻബി കളരിക്കൽ’ ഷിബു കെ കെ തുടങ്ങിയവർ ശുചീകരണ പ്രക്രിയയിൽ പങ്കാളികളായി