മണിപ്പൂരിൽ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; TV ടോക്ക് ഷോ കഴിഞ്ഞ് മടങ്ങവേ സംഭവം
മണിപ്പൂരിൽ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി. യാംബെം ലബയെ ആണ് തട്ടിക്കൊണ്ടു പോയത്. വീട്ടിൽ നിന്ന് തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടു പോയത്. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ വസതിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ അജ്ഞാത തീവ്രവാദികൾ ലാബ യാംബെമിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി.
‘മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഞായറാഴ്ച രാജിവച്ചതിനെത്തുടർന്ന് നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച ഒരു ടെലിവിഷൻ ടോക്ക് ഷോയിൽ പങ്കെടുത്ത് അദ്ദേഹം തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടന്നത്’- അദ്ദേഹത്തിന്റെ മൂത്ത സഹോദരനും വിരമിച്ച സൈനിക മേജറുമായ യാംബെം അംഗംബ പറഞ്ഞു.
ദേശീയ ഇംഗ്ലീഷ് ദിനപത്രമായ സ്റ്റേറ്റ്സ്മാന്റെ പ്രത്യേക ലേഖകനാണ് 69 കാരനായ ലാബ. പുലർച്ചെ 3:30 ഓടെ 15 മുതൽ 20പേരടങ്ങുന്ന തോക്കുധാരികളായ ഒരു സംഘം അദ്ദേഹത്തെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി എന്ന് അംഗംബ പറഞ്ഞു. തീവ്രവാദികൾ വെടിയുതിർത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത് .
മണിപ്പൂരിലെ സായുധ ഗ്രൂപ്പുകളെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് തീവ്രവാദികൾ അദ്ദേഹത്തിന്റെ വസതിക്ക് നേരെ നിരവധി റൗണ്ട് വെടിയുതിർത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.മണിപ്പൂർ മനുഷ്യാവകാശ കമ്മീഷന്റെ മുൻ അംഗമാണ് ലാബ.
“മുൻപും അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ ചില ഘടകങ്ങൾ മാധ്യമപ്രവർത്തകർ സ്വതന്ത്രമായും നീതിപൂർവ്വമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു,” അംഗംബ പറഞ്ഞു.