Saudi ArabiaTop News

സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു

Spread the love

റിയാദ്: സൗദി അറേബ്യയില്‍ സ്ഥാപക ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ചയാണ് ഇത്തവണ സ്ഥാപക ദിനം വരുന്നത്. അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് പകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്‌ച അവധി ലഭിക്കാനിടയുണ്ട്. ഇമാം മുഹമ്മദ് ബിൻ സൗദ്, സൗദി അറേബ്യ സ്ഥാപിച്ചതിന്‍റെ വാര്‍ഷികം ആണ് ഫെബ്രുവരി 22ന് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.