NationalTop News

രാജ്യ തലസ്ഥാനം ആര് ഭരിക്കും, താമര വിരിയുമെന്ന് എക്സിറ്റ് പോളുകൾ, തള്ളിക്കളഞ്ഞ് എഎപി; കൂടുതൽ സർവെ ഫലങ്ങൾ ഇന്ന്9

Spread the love

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങൾ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും. സി – വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങൾ പുറത്തുവിടും. സീറ്റ് സംഖ്യകൾക്ക് പകരം മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ശതമാന കണക്കാകും സി വോട്ടർ പ്രസിദ്ധീകരിക്കുക. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും ബി ജെ പി അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. എന്നാൽ ഈ പ്രവചനങ്ങൾ തള്ളുകയാണ് ആം ആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമായതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്.