KeralaTop News

‘ഇനി ചെഗുവേരയുടെ മണ്ണിലേക്ക്, ഏതൊരു സഖാവിന്റെയും സ്വപ്നം’; ചിന്ത ജെറോം ക്യൂബയിലേക്ക്

Spread the love

ക്യൂബന്‍ യാത്രയുമായി സി.പി.ഐ.എം. നേതാവ് ചിന്ത ജെറോം. ചിന്ത ജെറോം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്ര ആരംഭിച്ചതായുള്ള വിവരം പങ്കുവെച്ചത്. ക്യൂബയിലേക്ക് പോകാനായി നിലവില്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഫിദലിന്റെയും ചെഗുവേരയുടെയും വിമോചനപോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര. ബാല്യകൗമാരം മുതൽക്കേ ഉള്ളിൽ വീണ പേരാണ് ക്യൂബ. യൗവ്വനാരംഭവത്തിന്റെ വായനാനുഭവങ്ങളിൽ ഫിദലും ചെഗുവേരയും അസംഘ്യം വിപ്ലവകാരികളും ക്യൂബയെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാളിയാക്കി മാറ്റിയതിന്റെ ഇതിഹാസസമാനമായ ചരിത്രം ലോകത്തെ ഏതൊരു കമ്യുണിസ്റ്റിനെയും പോലെ എന്നെയും ആവേശഭരിതയാക്കിയെന്നും ചന്ത കുറിച്ചു.

‘The World Balance ‘With all and For the Good of All ‘എന്ന വിഷയത്തില്‍ ക്യൂബയിലെ ഹവാന കണ്‍വെന്‍ഷന്‍ പാലസില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുക്കാനാണ് യാത്രയെന്ന് ചിന്ത ജെറോം നേരത്തെ ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു. യാത്രയ്ക്ക് മുന്നോടിയായി സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങളും ചിന്ത പങ്കുവെച്ചിരുന്നു.