എന്‍.എം വിജയന്റെ മരണം: അവസരം നോക്കി നടക്കുന്ന ചോരക്കൊതിയന്‍ കുറുക്കന്റെ സ്വഭാവം CPIM സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍
വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കുറ്റവാളികളുടെ സംരക്ഷണം കോണ്‍ഗ്രസ് രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടില്‍ പോയി രാഷ്ട്രീയ ലാഭത്തിന് സിപിഐഎം ശ്രമിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
കട്ടപ്പനയിലെ സാബു തോമസിന്റെ വീട്ടിലേക്കാണ് എം വി ഗോവിന്ദന്‍ പോകേണ്ടിയിരുന്നത്. എന്‍ എം വിജയന്റെ കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ് – സുധാകരന്‍ വ്യക്തമാക്കി.