NationalTop News

പഞ്ചാബിൽ നിന്ന് രാംലല്ലയെ കാണാൻ ആറ് വയസുകാരൻ ഓടിയെത്തിയത് 1200 കിലോമീറ്റർ, ആദരിച്ച് യോഗി ആദിത്യനാഥ്‌

Spread the love

രാംലല്ലയെ കാണാൻ പഞ്ചാബിൽ നിന്ന് 6 വയസുകാരൻ ഓടിയെത്തിയത് 1000-ത്തിലധികം കിലോമീറ്ററുകൾ. പഞ്ചാബിലെ ഫാസിൽക ജില്ലയിലെ കിലിയൻവാലി എന്ന ​ഗ്രാമത്തിലെ മൊഹബത്ത് എന്ന കുട്ടിയാണ് 1200 കിലോമീറ്റർ ഓടിയെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2024 നവംബർ 15-നാണ് മൊഹബത്ത് യാത്ര ആരംഭിച്ചത്. ജനുവരി ഏഴിനാണ് കുട്ടി അയോദ്ധ്യയിലെത്തിയത്. ഒരു മാസവും 23 ദിവസവും കൊണ്ട് ആയിരത്തിലധികം കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 55 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്.

ഓട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കാണണമെന്നും മൊഹബത്ത് ആ​ഗ്രഹം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ രാമക്ഷേത്രത്തിന്റെ വാർഷികാഘോഷങ്ങൾ നടക്കുന്ന വേദിയിൽ മൊഹബത്തിനെ ആദരിച്ചു.

ബാലന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മൊബൈൽ ഫോണും സമ്മാനമായി നൽകി. അയോദ്ധ്യ മേയർ മഹന്ത് ​ഗിരീഷ്പതി ത്രിപാഠിയും വേദിയിൽ സന്നി​ഹിതനായിരുന്നു.

യാത്രകളും ജാഥകളും സംഘടിപ്പിക്കുന്ന പതിവുള്ള ഗ്രാമത്തിലാണ് മൊഹബത്ത് താമസിക്കുന്നത്. അവ കണ്ടുകണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു ആഗ്രഹം ജനിച്ചതെന്ന് പിതാവ് പറഞ്ഞു. പിതാവ് റിങ്കുവിനും ബന്ധുക്കൾക്കുമൊപ്പമാണ് മൊഹബത്ത് ഓട്ടം നടത്തിയത്.