NationalTop News

കാറോട്ടമത്സര പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു

Spread the love

തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ ആണ്‌ സംഭവം. അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം.

ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരുക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.

24H ദുബായ് 2025 എന്നറിയപ്പെടുന്ന ദുബായ് റേസിനായുള്ള നടൻ അജിത് കുമാറിൻ്റെ ആദ്യ പരിശീലന സെഷൻ്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വൈറലായിരുന്നു.