ഓടുന്ന ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിൽ വീണ് യുവാവ് മരിച്ചു
ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ വീണ് യുവാവ് മരിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് വീണാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം.
പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. യശ്വന്ത്പുർ വീക്കിലി എക്സ്പ്രസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.