29-ാം ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; അവാർഡുകൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമയും സംവിധായകനും
തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. ഫെമിനിച്ചി ഫാത്തിമയും സംവിധായകൻ ഫാസിൽ മുഹമ്മദും അവാർഡുകൾ വാരിക്കൂട്ടി. മികച്ച നവാഗത സംവിധായികക്കുള്ള കെആർ മോഹനൻ പുരസ്കാരം ഇന്ദുലക്ഷ്മിക്ക്(ചിത്രം – അപ്പുറം) ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ-ഫാസിൽ മുഹമ്മദ്)ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മി മറിയം ദി ചിൽഡ്രൻ ആൻ്റ് അദേഴ്സ്( Me, Maryam, the Children and 26 Others) എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്കാരങ്ങളിൽ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു. മികച്ച പ്രകടനത്തിനുള്ള പരാമർശം 2 പേർക്ക് ലഭിച്ചു. അപ്പുറം സിനിമയിലെ അഭിനയത്തിന് അനഘയ്ക്കും ചിന്മയ സിദ്ധിക്കും (റിഥം ഓഫ് ദമാം) ലഭിച്ചു.