മാസപ്പടി കേസ്; ‘ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും പണം നൽകിയോ എന്ന് സംശയം’; CMRLനെതിരെ SFIO റിപ്പോർട്ട്
മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.
എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചു. സിഎംആർഎൽ 184 കോടിയോളം രൂപയുടെ ഇടപ്പാട് എക്സാലോജിക്കുമായി നടത്തി. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നൽകിയതെന്ന് അന്വേഷിക്കുന്നുവെന്ന് എസ്എഫ്ഐഒ അറിയിച്ചു. എക്സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്ക് ആണ് പണം നൽകിയത്. കേസിൽ 23ന് വാദം തുടരും.
സാധരണമായി നടന്ന ഇടപാടാണ് എക്സാലോജിക്കുമായി നടന്നതെന്നാണ് സിഎംആർഎൽ വാദിച്ചത്. തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു ഷോൺ ജൗർജ് പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് എസ്എഫ്ഐഒ റിപ്പോർട്ട്. റിപ്പോർട്ടിൽ പറയുന്ന പ്രമുഖ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രിയാണെന്ന് ഷോൺ ജോർജ് ആരോപിച്ചു.