KeralaTop News

‘യുഡിഎഫ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടുവാങ്ങി, ബി.ജെ.പിയിൽ അടി തുടങ്ങി’: എം.വി ഗോവിന്ദന്‍

Spread the love

പാലക്കാട് യുഡിഎഫ് ജയിച്ചത് അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ എങ്ങനെയാണ് ജയിച്ചതെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറയുന്നു. എന്നാൽ എസ്.ഡി.പി.ഐ , ജമാഅത്തെ ഇസ്ലാമി എന്നിവരുടെ വോട്ട് വാങ്ങിയെന്ന് വി.കെ ശ്രീകണ്oൻ ഇന്ന് പറഞ്ഞു. ആർ.എസ്.എസിന്റെ മറുവശമാണ് ജമാഅത്തെ ഇസ്ലാമി.നാണംകെട്ട നിലയിൽ ഉണ്ടാക്കിയ ഭൂരിപക്ഷമാണിത് എന്ന് രാഹുൽ മാങ്കൂട്ടത്തിലും യു.ഡി.എഫും മനസിലാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സരിന്‍ നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസിന് ആറ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ട്. സുധാകരന്‍, സതീശന്‍, ചെന്നിത്തല, മുരളീധരന്‍, വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരാകും അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പരിഹസിച്ചു.ബിജെപിയില്‍ അടി തുടങ്ങിയിയിട്ടുണ്ട്. അത് ഇനി വലിയ പ്രശ്‌നമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിലേത് കണ്ണഞ്ചിപ്പിക്കുന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലേറെ സീറ്റ് നേടി എല്‍ഡിഎഫ് തീര്‍ച്ചയായും മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.