MoviesTop News

‘ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയം, ഫഹദ് അത്ഭുതപ്പെടുത്തുന്നു’: പ്രശംസിച്ച് സൂര്യ

Spread the love

മലയാള സിനിമാ നടന്മാരെ പ്രശംസിച്ച് നടന്‍ സൂര്യ. ഈയടുത്ത് ഞാന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് ആവേശമെന്നും ഫഹദിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമെന്നേ പറയാനുള്ളൂ എന്നും സൂര്യ പറഞ്ഞു.

തിയറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഓഡിയന്‍സിനെ എങ്ങനെ എന്റര്‍ടൈന്‍ ചെയ്യിക്കണമെന്ന് ഫഹദിന് നന്നായി അറിയാമെന്നും സൂര്യ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.ഫഹദിനെപ്പോലെ പറയേണ്ട മറ്റൊരു പേരാണ് മമ്മൂട്ടി സാറിന്റേത്. കാതല്‍ അതിന് ഒരു ഉദാഹരണം മാത്രമാണെന്നും സൂര്യ പറഞ്ഞു.

‘ഈയടുത്ത് ഞാന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് ആവേശം. ഫഹദിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമെന്നേ പറയാനുള്ളൂ. ഫഹദ് എന്ന നടന്‍ ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്.

അങ്ങനെ ചെയ്യാന്‍ അധികം നടന്മാര്‍ക്കും കഴിയില്ല എന്നതാണ് സത്യം. ആവേശത്തില്‍ ഓരോ സീനും ഫഹദ് എങ്ങനെയാണ് ചെയ്ത് ഫലിപ്പിച്ചതെന്ന് ആലോചിക്കുകയാണ്. ഓരോ സിനിമയിലും അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ല.

ഫഹദിനെപ്പോലെ പറയേണ്ട മറ്റൊരു പേരാണ് മമ്മൂട്ടി സാറിന്റേത്. കാതല്‍ അതിന് ഒരു ഉദാഹരണം മാത്രമാണ്. അല്ലാതെയും അദ്ദേഹം നല്ല സിനിമകള്‍ സെലക്ട് ചെയ്യാറുണ്ട്. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഓഡിയന്‍സിനെ എങ്ങനെ എന്റര്‍ടൈന്‍ ചെയ്യിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും സൂര്യ പറഞ്ഞു.