KeralaTop News

എടയാർ വ്യവസായ മേഖലയിലെ സൾഫർ കമ്പനിയിൽ അഗ്നിബാധ; ആളപായമില്ല

Spread the love

കൊച്ചി എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സൾഫർ കമ്പനിയിൽ അഗ്നിബാധ. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി സ്ഥലത്തെ തീ അണച്ചു. സംഭവത്തിൽ ആളപായമില്ല. അസംസ്കൃത വസ്തുക്കളിൽ നിന്നും സൾഫർ വേർതിരിച്ചെടുക്കുന്ന യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു എടയാറിൽ പ്രവർത്തിക്കുന്ന ഫോർമ്മൽ ട്രേഡ് ലിങ്ക്സ് എന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടായത്. മൃഗ കൊഴുപ്പ് സംസ്കരണ ശാലയായി പ്രവർത്തിക്കുന്ന പ്ലാൻ്റിൽ ബോയിലറിലുണ്ടായ മർദ്ധ വ്യത്യാസമാണ് അപകടകാരണം. അപകടത്തിൽ ഒരു ഒഡീഷ തൊഴിലാളി മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കമ്പനി ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.