Monday, January 20, 2025
KeralaTop News

മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോ, കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ല’; എ. വിജയരാഘവൻ

Spread the love

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്‍. സി.പി.ഐഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്. പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാർദത്തിൻ്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് ഇടതുപക്ഷം.
കേരള സർക്കാരിനെ ദുർബലപ്പെടുത്തുക എന്നതാണ് ആർഎസ്എസ് അജണ്ട. ഗവർണർ എന്തൊക്കെ ബുദ്ധിമട്ടാണ് ട്ട് ഉണ്ടാക്കുന്നത്. കള്ളക്കടത്തുകാരുടെ കയ്യടി ലഭിക്കുന്ന പ്രവർത്തനം സിപിഐഎം നടത്താറില്ല. കേരള പൊലീസ് മര്യാദയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരിൽ ബിജെപി യെ പരാജയപ്പെടുത്താൻ ശ്രമിച്ചത് ഇടതുപക്ഷമാണ്. സുരേഷ് ഗോപി ജയിച്ചപ്പോൾ എൽഡിഎഫിന് വോട്ട് കൂടി. യുഡിഎഫിന് വോട്ട് കുറഞ്ഞു. ബിജെപി വിരോധം മൂത്ത് അവരുടെ വോട്ട് കോൺഗ്രസ് ബിജെപിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ നിലമ്പൂരിലെ വികസനം പുത്തന്‍വീട്ടില്‍ തറവാട്ടില്‍നിന്ന് കൊണ്ടുവന്നതല്ലെന്നു നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍ പറഞ്ഞു. പി.വി. അന്‍വറിനെ പാര്‍ട്ടി നെഞ്ചോടുചേര്‍ത്താണ് കൊണ്ടുനടന്നത്. അപവാദം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ ഒരിഞ്ച് വകവച്ചുതരില്ല. അന്‍വറിനൊപ്പം പാര്‍ട്ടിയുടെ ഒരുതരി പോകില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.