Thursday, January 9, 2025
Latest:
KeralaTop News

സംസ്ഥാന ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈൻസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്യാം

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിന്റഡ് ലൈൻസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം. ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആധാർ കാഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺ ലോഡ് ചെയ്യാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി. ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.