Sunday, November 24, 2024
Latest:
NationalTop News

ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യാ നിരക്ക് ആഗോള ശരാശരിയേക്കാൾ കൂടുതൽ; റിപ്പോർട്ട്

Spread the love

ആഗോള തലത്തിലെ കണക്കുകൾ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതൽ യുവാക്കൾ ആത്മഹത്യചെയ്യുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കൾക്കിടയിൽ ആത്മഹത്യാ നിരക്കിൽ വൻ വർധനവെന്ന് സെപ്റ്റംബർ 10 ന് നടന്ന ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

15-19 വയസ്സ് വരെയുള്ള ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിലെ മരണ കാരണങ്ങളിൽ പ്രധാന കാരണമാണ് ആത്മഹത്യ. എന്നാൽ എൻസിആർബിയുടെ (നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ) കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്യുന്ന കേസുകളിൽ 40 ശതമാനത്തിലേറെയും 30 വയസിന് താഴെയുള്ള യുവാക്കളാണ്.

ഇന്ത്യയിൽ പ്രതിദിനം ഏകദേശം 160 യുവാക്കൾ ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന ചില പൊതു കാരണങ്ങൾ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് സമ്മർദ്ദമേറിയ കുടുംബ പശ്ചാത്തലം, മാനസികാരോഗ്യം ഇല്ലായ്മ , ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രണയബന്ധങ്ങളിലുണ്ടാകുന്ന പരാജയം, സുഹൃത്തുക്കൾ തമ്മിലുള്ള മോശമായ ബന്ധവും ഏകാന്തതയും എന്നിവയാണ്.

അതേസമയം, ആത്മഹത്യ ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയാണ്, ആഗോളതലത്തിൽ ഓരോ വർഷവും 7,00,000ത്തിലധികം മരണങ്ങൾ നടക്കുന്നു. 2022ൽ മാത്രം 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്തുവെന്ന് എൻസിആർബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.