Kerala

‘പുനരധിവാസത്തിന് വാടക വീടുകൾക്കായുള്ള അന്വേഷണം തുടങ്ങി; തിരച്ചിൽ 90 ശതമാനം പൂർത്തിയായി’; മന്ത്രി കെ രാജൻ

Spread the love

ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ. നൂറ് ശതമാനം ആണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംഘം ഇന്ന് യോഗം ചേർന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.

പുനരധിവാസത്തിനുള്ള വാടക വീടുകൾക്കായുള്ള അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വീടുകൾ നഷ്ടമാകാത്തവരും പുനരധിവാസ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. തിരച്ചിൽ നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും. പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞിരുന്നു.