Sunday, December 29, 2024
Latest:
Kerala

‘മലയാളികൾ എന്നും ലോകത്തിന് മാതൃകയാണ്, വയനാടിനായി ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ’: ടോവിനോ തോമസ്

Spread the love

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നമ്മൾ ഒറ്റക്കെട്ടായി കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യണമെന്ന് നടൻ ടോവിനോ തോമസ്. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് താരം സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്.

ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർ​ഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ ആണ്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ ശ്രമിക്കണം.

ഏത് രീതിയിൽ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികൾ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ്.

നമ്മൾ തമ്മിൽ എന്തൊക്കെ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ ഒന്നിച്ച് നിൽക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികൾ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടൊവിനോ തോമസ് പറഞ്ഞു.