National

ഷിരൂരിൽ നിർണായക സൂചനയോ? ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ‌

Spread the love

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. നിർണായക സൂചനകൾ ലഭിച്ചെന്ന് വിവരം. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ​ഗം​ഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോ​ഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ഔദ്യോ​ഗികമായി കൂടുതൽ കാര്യങ്ങൾ രക്ഷാദൗത്യ സംഘം വിശദീകരിക്കുമെന്നാണ് എംഎൽഎ വിശ​ദീകരിച്ചത്. ചില ശുഭ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും സതീഷ് കൃഷ്ണ സെയിൽ എംഎൽഎ പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോ​ഗിച്ചാണ് തെരച്ചിൽ പുരോ​​ഗമിക്കുന്നത്. രണ്ട് ജെസിബിയും മണ്ണ് നീക്കുന്നുണ്ട്. ഒരു ട്രക്കിന്റെ ആകൃതിയിലാണ് പ്രദേശിത്ത് നിന്ന് മണ്ണ് നീക്കുന്നത്. കനത്തമഴ ദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.