Saturday, April 11, 2026
Latest:
Kerala

കാട്ടാക്കട -നെയ്യാറ്റിൻകര റോഡിലെ കുളത്തുമ്മൽ തോട്ടിലും ഓടയിലും മാലിന്യം തള്ളുന്നുവെന്ന് പരാതി

Spread the love

കാട്ടാക്കട -നെയ്യാറ്റിൻകര റോഡിലെ ഓടയിലും കുളത്തുമ്മൽ തോട്ടിലും മാലിന്യം തള്ളുന്നുവെന്ന് പരാതി.
കാട്ടാക്കട -നെയ്യാറ്റിൻകര റൂട്ടിൽ ദേവി ആഡിറ്റോറിയത്തിനും ക്യാരിസ് പ്ലാസക്കും ഇടയിലുള്ള റോഡിലെ ഓടയിലും, കുളത്തുമ്മൽ നീർത്തട പദ്ധതിയിലുള്ള കുളത്തുമ്മൽ തോട്ടിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്.

ഇതിന്റെ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാചര്യമാണെന്നും പ്രദേശത്ത് രോഗങ്ങൾ പടരാൻ ഇടയാക്കുമെന്നും നാട്ടുകാർ പറയുന്നു.
അധികൃതമായി നടത്തുന്ന മീൻ ചന്തയിൽ നിന്നുള്ള മാലിന്യങ്ങൾ സമീപത്തുള്ള ഓടയിലും തോട്ടിലും തള്ളുന്നതാണ് ഇതിനു കാരണം. പഞ്ചായത്തിന്റെ അനാസ്ഥയും,ആമച്ചൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നിരുത്തരവാദിത്വമാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.