Tuesday, March 10, 2026
Latest:
Kerala

കേരളത്തിൽ ബിജെപിയുടെ വളർച്ചയിൽ അതീവ ആശങ്ക രേഖപ്പെടുത്തി സിപിഐ

Spread the love

കേരളത്തിൽ ബിജെപി യുടെ വളർച്ചയിൽ അതീവ ആശങ്ക രേഖപ്പെടുത്തി സിപിഐ. വിഷയം ഗൗരവത്തോടെ കണ്ടു പ്രതിരോധിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കണമെന്ന് ഡൽഹിയിൽ ചേരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകളിൽ നേതാക്കൾ നിർദേശിച്ചു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് തിരിച്ചടിക്ക് കാരണമായെന്നും,തോൽ‌വിയിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നും കൗൺസിൽ അംഗങ്ങൾ നിലപാട് അറിയിച്ചു.

കർശനമായ തെറ്റു തിരുത്തൽ നടപടികൾ ആവശ്യമാണെന്നാണ് ചർച്ചകളിൽ ഉയർന്ന പൊതു വികാരം.ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശർമയെയും ഉൾപ്പെടുത്താനുള്ള നിർവ്വാഹക സമിതി നിർ]ദേശം ഇന്ന് കൗൺസിൽ യോഗത്തിന് മുന്നിൽ വരും. മുതിർന്ന നേതാവ് പ്രകാശ് ബാബുവിനെ തഴഞ്ഞതിൽ ചില നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. അതേസമയം സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് സമാപിക്കും.