Sunday, December 29, 2024
Latest:
Wayanad

വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്

Spread the love

കൽപ്പറ്റ: വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആൾക്കൂട്ട മർദ്ദനം. വയനാട് മുട്ടിൽ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന നടത്തിയിരുന്ന ആളെയാണ് ഒരു സംഘം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.